
ന്യൂഡൽഹി: റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയടക്കം അഞ്ച് കായിക സംഘടനകൾക്ക് ലൈംഗികാതിക്രമ ആരോപണങ്ങൾ പരിഹരിക്കാൻ ആഭ്യന്തര സമിതി ഇല്ലെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര കായിക, യുവജന മന്ത്രാലയത്തിന് ദേശീയ മനുഷ്യാവകാശ കമീഷൻ നോട്ടീസ് അയച്ചു.
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി), ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ), റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ കായിക സംഘടനകൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൻ സിങ് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ഗുസ്തി താരങ്ങൾ ജന്തർമന്തറിൽ സമരം നടത്തുന്നതിനിടെയാണ് മനുഷ്യാവകാശ കമീഷന്റെ ഇടപെടൽ.





