EntertainmentIndia

കേരള സ്റ്റോറി ടീം യോഗി ആദിത്യനാഥുമായി കൂടിക്കാഴ്‌ച്ച നടത്തി: മെയ് 12 ന് മുഖ്യമന്ത്രിക്കായി പ്രത്യേക സ്‌ക്രീനിംഗ്

Please complete the required fields.




ലഖ്‌നൗവിൽ വച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ദി കേരള സ്റ്റോറിയുടെ പിന്നണി സംഘം. നടി ആദാ ശർമ, സംവിധായകൻ സുദീപ്തോ സെൻ, നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷായുമാണ് യോഗി ആദിത്യനാഥിനെ കാണാനെത്തിയത്.

മെയ് 12 ന് ലോക്ഭവനിലെ പ്രത്യേക സ്‌ക്രീനിംഗിൽ യോഗി ആദിത്യനാഥ് ചിത്രം കാണുമെന്നാണ് റിപ്പോർട്ട് . മുഴുവൻ മന്ത്രിമാരും അന്ന് ചിത്രം കാണാൻ യോഗിയ്‌ക്കൊപ്പം ഉണ്ടാകുമെന്നും സൂചനയുണ്ട്.

“ഉത്തർപ്രദേശ് സർക്കാരും യോഗി ജിയും ഈ നടപടി സ്വീകരിക്കുകയും ഞങ്ങളുടെ മനോവീര്യം വളരെയധികം വർധിപ്പിക്കുകയും ചെയ്തു. ഞങ്ങൾ മുഖ്യമന്ത്രിയോട് വളരെ നന്ദിയുള്ളവരാണ്.“ വിപുൽ ഷാ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സിനിമയ്‌ക്ക് സംസ്ഥാനത്ത് നികുതി ഇളവ് പ്രഖ്യാപിച്ചത് . ചിത്രത്തിനെതിരായ ഉയരുന്ന എതിർപ്പുകളെ കുറിച്ചും, അണിയറ പ്രവർത്തകർ യോഗിയുമായി ചർച്ച നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.

Related Articles

Leave a Reply

Back to top button