Thrissur

തൃശൂരിൽ ലോഡ്ജ് മുറിയിൽ ഇതര സംസ്ഥാനക്കാരിയുടെ മൃതദേഹം കണ്ടെത്തി

Please complete the required fields.




തൃശൂർ : ലോഡ്ജ് മുറിയിൽ നിന്നും ഇതര സംസ്ഥാനക്കാരിയുടെ മൃതദേഹം കണ്ടെത്തി. തൃശ്ശൂർ പോസ്റ്റ് ഓഫീസ് റോഡിലാണ് സംഭവം. ഒറീസ സ്വദേശിയെയാണ് ലോഡ്ജ് മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്.

മുറി പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നുവെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് പറയുന്നു. ജാർഖണ്ഡ് സ്വദേശിക്ക് ഒപ്പമാണ് ഇന്നലെ രാത്രി 9 മണിക്ക് ഇവർ മുറിയെടുത്തതെന്ന് ലോഡ്ജിലെ ജീവനക്കാർ പറയുന്നു.

ഇയാൾ ഇന്നു രാവിലെ ആരോടും ഒന്നും പറയാതെ മുറി പൂട്ടി പോവുകയായിരുന്നു. സംഭവം കൊലപാതകമാകാം എന്ന നിഗമനത്തിൽ തൃശ്ശൂർ ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.

Related Articles

Leave a Reply

Back to top button