Thiruvananthapuram

തിരുവനന്തപുരത്ത് നിര്‍മ്മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിന് സമീപം അപകടം: തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ടു

Please complete the required fields.




തിരുവനന്തപുരം: പനവിളയിൽ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് സമീപം അപകടം. മൺതിട്ട ഇടിഞ്ഞ് വീണ് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. രണ്ടുപേര്‍ മണ്ണിനടിയിൽപ്പെട്ടതായാണ് വിവരം. പരിക്കുകളോടെ ഒരാളെ പുറത്തെടുത്തു.  

ദീപക് ബർമൻ (23) എന്ന വെസ്റ്റ് ബംഗാൾ സ്വദേശിയെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുടുങ്ങി കിടക്കുന്നയാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. മോഡല്‍ സ്കൂള്‍ റോഡിനോട് ചേര്‍ന്ന ഭാഗമാണ് ഇടിഞ്ഞത്. 

Related Articles

Leave a Reply

Back to top button