Thiruvananthapuram

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് കഴിഞ്ഞ ആഴ്‌ച സ്വർണവില എത്തിയിരുന്നു.

അന്തരാഷ്ട്ര വിലയിലെ ഏറ്റക്കുറച്ചിലുകളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 45280 രൂപയാണ്.

ശനിയാഴ്ച അന്തരാഷ്ട്ര സ്വർണവില 2000 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് സ്വർണവില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്.

എന്നാൽ മെയ് 3 ന് 640 രൂപയും മെയ് 4 ന് 560 രൂപയും മെയ് 5 ന്160 രൂപയും വില ഉയർന്നിരുന്നു. രാജ്യത്ത് വില കുത്തനെ ഉയർന്നതോടെ ഇന്ത്യയുടെ സ്വർണ ആവശ്യകത കുത്തനെ ഇടിഞ്ഞതായി വേൾഡ് ഗോൾഡ് കൗൺസിൽ അറിയിച്ചു.

ജനുവരി-മാർച്ച് മാസങ്ങളിൽ ഇന്ത്യയുടെ സ്വർണ്ണ ആവശ്യകത 17 ശതമാനമാണ് ഇടിഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ ഉയർന്നു. വിപണിയിൽ വില 5660 രൂപയായി.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ ഉയർന്നു. വിപണി വില 4700 രൂപയായി. അതേസമയം സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമ വെള്ളിയുടെ വില 83 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

Related Articles

Leave a Reply

Back to top button