Kozhikode

തൊട്ടിൽപ്പാലത്ത് രണ്ടുപേർക്ക് തെരുവുനായുടെ കടിയേറ്റു

Please complete the required fields.




കോഴിക്കോട് : തൊട്ടിൽപ്പാലത്ത് രണ്ടുപേരെ തെരുവുനായ് കടിച്ചു. തൊട്ടിൽപ്പാലത്തെ ഓട്ടോ ഡ്രൈവർ മരുതോറ ചന്ദ്രൻ (40), കർണാടക സ്വദേശി റാം (30) എന്നിവർക്കാണ് ശനിയാഴ്ച രാവിലെ കടിയേറ്റത്. മുഖത്തും കണ്ണിനും പരിക്കേറ്റ ചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും റാമിനെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ടൗണിൽ അലഞ്ഞ് തിരിയുന്ന മറ്റ് നായ്ക്കളെയും ഈ നായ് കടിച്ചിട്ടുണ്ട്. കടിച്ച നായക്ക് പേയിളകിയിട്ടുണ്ടോ എന്ന് പരിശോധന നടത്തണമെന്ന് നാട്ടുകാരും, ടാക്സി, തൊഴിലാളികളും വ്യാപാരികളും ആവശ്യപെട്ടു

Related Articles

Leave a Reply

Back to top button