Kozhikode

വടകരയിൽ സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് നഗ്നചിത്രമായി പ്രചരിപ്പിച്ചു; പ്രതി റിമാന്റിൽ

Please complete the required fields.




വടകര : സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് നഗ്നചിത്രമായി പ്രചരിപ്പിച്ച തിക്കോടിയിൽ സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പ്രതി റിമാന്റിൽ. കേസിൽ തിക്കോടി തെക്കേ കൊല്ലങ്കണ്ടി ശങ്കരനിലയത്തിൽ വിഷ്ണു സത്യനെ(27) ഇന്നലെയാണ് പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

മുംബൈയിൽനിന്ന്‌ നേത്രാവതി ട്രെയിനിൽ വടകര വന്നിറങ്ങിയപ്പോഴാണ് പയ്യോളി സിഐ കെ സി സുഭാഷ് ബാബു കസ്റ്റഡിയിലെടുത്തത്.

അടുത്ത ബന്ധുക്കളടക്കം നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ പ്രതി മോർഫ് ചെയ്ത്‌ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പ്രദേശത്തെ സ്ത്രീകളുടെ പരാതിയിലാണ് കേസെടുത്തത്.

നേരത്തെ ഇയാളുടെ വീട്ടിൽനിന്ന്‌ പൊലീസ് മൊബൈൽ ഫോൺ പിടികൂടിയിരുന്നു. കന്യാകുമാരിയിൽ ആയിരുന്ന പ്രതി തുടർന്ന്‌ മുംബൈയിലേക്ക്‌ കടക്കുകയായിരുന്നു.

എസ്ഐ എം എ പ്രസാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം അനിൽകുമാർ, കെ എം രതീഷ്, ആഷിൽ ശ്രീധർ എന്നിവരടങ്ങിയ സംഘമാണ്‌ അന്വേഷിച്ചത്‌.

Related Articles

Leave a Reply

Back to top button