
കൊച്ചി വാട്ടർ മെട്രോ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. വൈറ്റില-കാക്കനാട് റൂട്ടിൽ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം. ഏപിൽ 27ന് ഈ റൂട്ടിൽ സർവ്വീസ് ആരംഭിച്ചപ്പോൾ പീക്ക് അവറുകളിൽ രാവിലെ 8 മുതൽ 11 മണി വരെയും വൈകിട്ട് നാല് മുതൽ 7 മണി വരെയുമായിരുന്നു സർവ്വീസ്.
എന്നാൽ ഇന്ന് (4.5.23) മുതൽ ഈ റൂട്ടിൽ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. സിവിൽ സ്റ്റേഷൻ ഭാഗത്തേക്കും ഇൻഫോപാർക്കിലേക്കും കാക്കനാട് വാട്ടർ മെട്രോ ടെർമിനലിൽ നിന്ന് ഫീഡർ ബസും ഫീഡർ ഓട്ടോയും ലഭ്യമാണ്. രാവിലെ 07:45 മുതൽ ഉച്ചക്ക് 01:40 വരെ എട്ട് സർവീസുകളും വൈകീട്ട് 03:15 മുതൽ രാത്രി 07:40 വരെ ആറ് സർവീസുകളുമാണ് വൈറ്റിലയിൽ നിന്നും ഉണ്ടാകുക.





