Kerala

ഇന്ന് 7823 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ പത്ത് ശതമാനത്തിൽ താഴെ

Please complete the required fields.




സംസ്ഥാനത്ത് ഇന്ന് 7823 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിന് ആശ്വാസമായി ടിപിആർ നിരക്ക് പത്ത് ശതമാനത്തിൽ താഴെയെത്തി. 9.09 ആണ് ടിപിആർ നിരക്ക്. ഇന്ന് കൊവിഡ് ആയിരം കടന്ന ഒരു ജില്ല മാത്രമേ ഉള്ളു.

തൃശൂർ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂർ 628, പാലക്കാട് 592, കൊല്ലം 491, ആലപ്പുഴ 425, പത്തനംതിട്ട 368, മലപ്പുറം 366, ഇടുക്കി 285, വയനാട് 227, കാസർഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 86,031 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ണകജഞ) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,43,082 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,31,243 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 11,839 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 752 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ 96,646 കോവിഡ് കേസുകളിൽ, 11 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 106 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,448 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 35 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7353 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 382പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,490 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1211, കൊല്ലം 781, പത്തനംതിട്ട 1309, ആലപ്പുഴ 370, കോട്ടയം 753, ഇടുക്കി 608, എറണാകുളം 2088, തൃശൂർ 1286, പാലക്കാട് 735, മലപ്പുറം 1049, കോഴിക്കോട് 1235, വയനാട് 320, കണ്ണൂർ 590, കാസർഗോഡ് 155 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 96,646 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,85,932 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

Related Articles

Leave a Reply

Back to top button