Kozhikode

കുമ്മങ്കോട് അഹമ്മദ് മുക്കില്‍ എട്ടു വയസുള്ള കുട്ടിയെ തട്ടി കൊണ്ട് പോകാന്‍ ശ്രമം; അതിഥി തൊഴിലാളി പിടിയില്‍

Please complete the required fields.




നാദാപുരം : കുമ്മങ്കോട് അഹമ്മദ് മുക്കില്‍ എട്ടു വയസുള്ള കുട്ടിയെ തട്ടി കൊണ്ട് പോകാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അതിഥി തൊഴിലാളി പൊലീസ് കസ്റ്റഡിയില്‍. ഇന്ന് രാവിലെയാണ് അഹമ്മദ് മുക്കിലെ വീട്ടിന്നടുത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ തട്ടി കൊണ്ട് പോകാന്‍ ശ്രമിച്ചതായി പറയപ്പെടുന്നത്. കുട്ടിയുടെ അട്ടഹാസം കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും കുട്ടിയോട് കാര്യം ചോദിച്ചപ്പോള്‍ തന്നെ ഒരാള്‍ തട്ടി കൊണ്ട് പോകാന്‍ ശ്രമിച്ചെന്ന് പറയുകയായിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ സമീപത്തെ റോഡില്‍ സംശയ സാഹചര്യത്തില്‍ കണ്ട യുവാവിനെ പിടികൂടി ചോദ്യം ചെയ്യുകയും കുട്ടിയുടെ മുന്നില്‍ എത്തിച്ചപ്പോള ഇദ്ദേഹം തന്നെയാണെന്ന് കുട്ടി പറയുകയുമായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരം അറിക്കുകയും പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

Related Articles

Leave a Reply

Back to top button