India

ഡൽഹിയിൽ ഇരുനില കെട്ടിടം തകർന്നുവീണ് രണ്ടു മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

Please complete the required fields.




ന്യൂഡൽഹി: ഇരുനില കെട്ടിടം തകർന്നുവീണ് ഡൽഹിയിൽ രണ്ടു പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. അർഷാദ് (30), തൗഹീദ് (20) എന്നീ യുവാക്കളാണ് മരിച്ചത്. ഡൽഹിയിലെ വെൽകം ഏരിയയിലെ കബീർ നഗറിലാണ് കെട്ടിടം തകർന്നത്. പുലർച്ചെ 2.16ഓടെ കെട്ടിടം തകർന്നതായി അധികൃതർക്ക് വിവരം ലഭിക്കുകയായിരുന്നു. രക്ഷാപ്രവർത്തകർ എത്തുമ്പോൾ മൂന്നു തൊഴിലാളികൾ അവശിഷ്ടങ്ങൾക്കടിയിൽപെട്ട നിലയിലായിരുന്നു.

മൂവരെയും പുറത്തെടുത്ത് ജി.ടി.ബി ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു പേരുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ജീൻസ് ഫാക്ടറി തൊഴിലാളികളായ മൂവരും സംഭവം നടക്കുമ്പോൾ താഴെ നിലയിൽ ജോലിയിലായിരുന്നു. മുകൾ നിലയിൽ ആരും ഉണ്ടായിരുന്നില്ല. സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് നോർത്ത് ഈസ്റ്റ് ഡെപ്യൂട്ടി കമീഷ്ണർ പറഞ്ഞു.

Related Articles

Back to top button