Kozhikode

അഴിയൂരില്‍ വിദേശമദ്യവുമായി തമിഴ്‌നാട് സ്വദേശി എക്‌സൈസ് പിടിയില്‍

Please complete the required fields.




വടകര: അഴിയൂരില്‍ വിദേശമദ്യവുമായി തമിഴ്‌നാട് സ്വദേശി എക്‌സൈസ് പിടിയില്‍. തമിഴ്‌നാട്ടിലെ മയിലാടും തുറൈ ജില്ലയിലെ ആനന്ദ് രാജാണ് (30) വടകര എക്‌സൈസ് സര്‍ക്കിളിന്റെ പിടിയിലായത്ത്.

അഴിയൂര്‍ രജിസ്റ്റര്‍ ഓഫീസ് ഭാഗത്തായിരുന്നു സംഭവം. 10 ലിറ്റര്‍ വിദേശമദ്യം കൈവശം വെച്ചതായുള്ള കോഴിക്കോട് ഐ ബി യില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കസ്റ്റഡിയിലേടുക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പ്രിവന്റീവ് ഓഫീസര്‍ സുനില്‍ കെ പ്രെവെന്റ്റീവ് ഓഫീസര്‍ അബ്ദുള്‍ സമദ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷംസുദ്ദീന്‍,ഷിജിന്‍,ലിനീഷ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button