EntertainmentKerala

നടി മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു

Please complete the required fields.




നടി മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു. തേജസ് ജ്യോതിയാണ് വരൻ. മെക്കാനിക്കൽ എഞ്ചിനിയറായ തേജസ് ജ്യോതി റിയാലിറ്റി ഷോ താരം കൂടിയാണ്.

വിവാഹത്തിനുള്ള കൗണ്ടൗൺ ആരംഭിച്ചുവെന്ന് പറഞ്ഞുകൊണ്ട് മാളവിക കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഇരുവരുടേയും പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ പ്രീ-വെഡ്ഡിംഗ് ചടങ്ങുകളിലേത് എന്ന് തോന്നിപ്പിക്കുന്ന വിഡിയോയും പുറത്ത് വിട്ടിരിക്കുകയാണ്.

റിയാലിറ്റി ഷോ താരവും ആങ്കറും നർത്തകയുമായ മാളവിക തട്ടുംപുറത്ത് അച്യുതൽ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് വെബ്‌സീരീസുകളിലും മ്യൂസിക്കൽ ആൽബത്തിലുമെല്ലാം അഭിനയിച്ചു.

Related Articles

Leave a Reply

Back to top button