Kozhikode
ഉപകരണങ്ങൾ വലിച്ചെറിഞ്ഞും ചുമരിലടിച്ചും പ്രകോപിതനായി; താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ പരാക്രമം, പിടിയിൽ

കോഴിക്കോട് : താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ബുധനാഴ്ച രാത്രി അക്രമംനടത്തിയ യുവാവ് പിടിയിൽ. കൊടുവള്ളി ആവിലോറ കിഴക്കെ നൊച്ചിപ്പൊയിൽ റബീൻ റഹ്‌മാൻ (24) ആണ് പിടിയിലായത്.കാൽമുട്ടിനും പുറത്തും മുറിവേറ്റ് ചികിത്സതേടിയെത്തിയ യുവാവ് ആശുപത്രിയിൽ ബഹളംവെച്ച് അക്രമാസക്തനാവുകയായിരുന്നു.
ലഹരിക്കടിമപ്പെട്ട ഇയാൾ ആശുപത്രി ഉപകരണങ്ങൾ വലിച്ചെറിഞ്ഞും ചുമരിലടിച്ചും ആക്രോശിച്ചും അസഭ്യവർഷം നടത്തിയതോടെ മറ്റുരോഗികൾ ഭയന്ന് പുറത്തേക്കോടി.





