
ഇടുക്കി : അരിക്കൊമ്പനെ സിങ്കുകണ്ടത്ത് കണ്ടെത്തി. ദൗത്യസംഘം ആനയ്ക്ക് അരികിലാണ്. അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പുറത്ത്.
ആന സിമെന്റ് പാലത്തിന് സമീപമാണുള്ളത്. ദൃശ്യങ്ങൾ അരിക്കൊമ്പന്റെത് തന്നെയാണെന്നാണ് വനംവകുപ്പിലെ വാച്ചർമാർ പറയുന്നത്. ഒരു കൊമ്പ് ഉയർന്നും ഒന്ന് താഴ്ന്നുമാണ് കാണപ്പെട്ടത്.
തുടർന്നാണ് അരിക്കൊമ്പൻ തന്നെയെന്നുള്ള നിഗമനത്തിൽ വനം വകുപ്പ് വാച്ചർമാർ എത്തിയത്. ഈ മേഖലയിൽ രണ്ട് കാട്ടാനകളാണ് ഉള്ളത് ഒന്ന് അരിക്കൊമ്പനും മറ്റൊന്ന് ചക്ക കൊമ്പനുമാണ്.
അരിക്കൊമ്പന് തൊട്ടരികെ ചക്ക കൊമ്പനും എത്തിയിട്ടുള്ളതായി ദൗത്യ സംഘം സ്ഥിരീകരിച്ചു. ആനകളെ അകറ്റാൻ പടക്കം പൊട്ടിച്ചു.
സാഹചര്യം അനുകൂലമായാൽ ഉടൻ മയക്കുവെടി വെക്കും. ആനയെ മയക്കുവെടി വെക്കാൻ അനുയോജ്യമായ സ്ഥലത്തേക്ക് എത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്.





