Kozhikode

നാദാപുരം-തലശ്ശേരി റോഡില്‍ മരം കടപുഴകി വീണ് ഗതാഗതം മുടങ്ങി

Please complete the required fields.




നാദാപുരം: പോലീസ് സ്റ്റേഷനു സമീപം ചേറ്റുകെട്ടി സംസ്ഥാന പാതയില്‍ റോഡരികിലെ മരം കടപുഴകി വീണ് ഗതാഗതം മുടങ്ങി. നാദാപുരത്തും പരിസരങ്ങളിലും വൈദ്യുതി ബന്ധവും നിലച്ചു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൂറ്റന്‍ മരം റോഡിലേക്ക് കടപുഴകി വീണത്.

പൊതുവേ തിരക്കുപിടിച്ച ഈ റോഡിലൂടെ ഈ സമയത്ത് വാഹനങ്ങള്‍ കടന്നു പോകാത്തത് വലിയ ദുരന്തം ഒഴിവാക്കി. ചേലക്കാട് നിന്നെത്തിയ അഗ്‌നി രക്ഷാസേനയും നാട്ടുകാരും ഏറെ പാടുപെട്ടാണ് മരം മുറിച്ച് മാറ്റിയത്. കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെത്തി വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

Related Articles

Leave a Reply

Back to top button