Idukki

അടിമാലിയിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

Please complete the required fields.




അടിമാലി : കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അടിമാലി വാളറക്ക് സമീപം കോളനിപ്പാലത്ത് ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. കോട്ടയം എരുമേലി സ്വദേശി അരവിന്ദ് (23) തൃശൂർ സ്വദേശി കാർത്തിക് (20) എന്നിവരാണ് മരിച്ചത്.

എറണാകുളം കാക്കനാട്ടെ വൈൽ പഫ് കോഫി ഹൗസ് ജീവനക്കാരായ ഇരുവരും മൂന്നാർ സന്ദർശിച്ച് തിരികെ സ്ഥാപനത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം.

ചാലക്കുടിയിൽനിന്ന് മൂന്നാർ സന്ദർശനത്തിന് പുറപ്പെട്ട ടൂറിസ്റ്റ് ബസിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. രണ്ടുപേരും സംഭവസ്ഥലത്ത് മരിച്ചു.

മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അടിമാലി പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Related Articles

Leave a Reply

Back to top button