
കോഴിക്കോട്: വ്യാജരേഖ ചമച്ച് വ്യാപാര സ്ഥാപനം പിടിച്ചെടുത്ത് അരക്കോടി രൂപയുടെ ലാഭമുണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതി പന്നിയങ്കര ഫിദാ മൻസിലിൽ പി.പി. ഷബീറിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മിഠായി തെരുവ് സി.ആർ സെവൻ എന്ന ഷോപ്പ് കൈക്കലാക്കാൻ ഉടമ കെ.എസ്. അഷ്റഫ് അലിയുടെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്നാണ് കേസ്.
തുടർന്ന് സ്ഥാപനം പിടിച്ചെടുക്കാൻ ശ്രമിച്ചു. സ്ഥാപനം ഉടമ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അഡ്വ. ടി. ഷാജിത്ത് മുഖേന നൽകിയ പരാതിയിൽ ടൗൺ പൊലീസെടുത്ത കേസിലാണ് നടപടി. കഴിഞ്ഞ 22നാണ് പ്രതിയെ അറസ്റ്റുചെയ്തത്. 28വരെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ടാണ് ഉത്തരവ്.
സമാനമായ മറ്റ് നിരവധി കേസിലും പ്രതിയാണെന്നും വിശദ അന്വേഷണം വേണമെന്നുമുള്ള പൊലീസ് അപേക്ഷയിലാണ് നടപടി. കേസിൽ മറ്റ് പ്രതികളായ മുഹമ്മദ് ജാഹിർ സി, ഷൗക്കത്തലി ബഷീർ കെ.ടി എന്നിവർ ഒളിവിലാണ്





