Kerala

കോൺക്രീറ്റു നടപ്പാലം തകർന്നുവീണു വീട്ടമ്മയുടെ കാലിന് പരിക്കേറ്റു

Please complete the required fields.




ഹരിപ്പാട് : കോൺക്രീറ്റു നടപ്പാലം തകർന്നുവീണു വീട്ടമ്മയുടെ കാലിന് പരിക്കേറ്റു. ആറാട്ടുപുഴ ഒന്നാം വാർഡ് മംഗലം ലക്ഷംവീട് കോളനിയിൽ സുധ(47)ക്കാണ് പരിക്കേറ്റത്.

നടന്നു പോകവെ പാലം മധ്യഭാഗംവെച്ച് ഒടിഞ്ഞു വീഴുകയായിരുന്നു. കോൺക്രീറ്റ് പാളികൾക്കിടയിൽ സുധയുടെ കാൽ കുടുങ്ങിപ്പോയി. കാലിനും തോളെല്ലിനും പരിക്കേറ്റ സുധ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.

നാൽപത് വർഷത്തോളം പഴക്കമുള്ള പാലത്തിന്റെ അടിഭാഗം ജീർണിച്ച നിലയിലായിരുന്നു. ഇത് അറിയാതെയാണ് കോളനിവാസികൾ ഉൾപ്പെടെ യാത്രക്കായി ഉപയോഗിച്ചു വന്നിരുന്നത്.

Related Articles

Leave a Reply

Back to top button