
മാവൂർ : കാട്ടുപന്നി ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതരപരിക്ക്. ചാത്തമംഗലം പഞ്ചായത്തിലെ സൗത്ത് അരയങ്കോട് വളയങ്ങോട്ടുമ്മൽ ആമിന(60)യെയാണ് കാട്ടുപന്നി ആക്രമിച്ചത്.
ചൊവ്വാഴ്ച രാവിലെ പതിനൊന്നര മണിക്കാണ് സംഭവം. ആടിന് തീറ്റയ്ക്കായി വാഴയിലവെട്ടാൻ വയലിലേക്ക് പോകുമ്പോൾ റോഡിൽവെച്ചാണ് കാട്ടുപന്നി ആക്രമിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





