Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധന

Please complete the required fields.




സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 10 രൂപ വർധിച്ച് വില 5595 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 44760 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4645 രൂപയായി.

തുടർച്ചയായ മൂന്ന് ദിവസത്തിന് ശേഷമാണ് കേരളത്തിൽ ഇന്നലെ മുതൽ സ്വർണവിലയിൽ ഉണർവ് രേഖപ്പെടുത്തിയത്. ഇന്നലെ സ്വർണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 320 രൂപയുടെ ഇടിവുണ്ടായ ശേഷമാണ് വർധന.

ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുൻപ് ഏപ്രിൽ 5നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോർഡ് നിരക്ക്.

Related Articles

Leave a Reply

Back to top button