Malappuram

കൂ​ട്ടു​കാ​ര​നൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ ചാ​ലി​യാ​റി​ൽ ര​ണ്ടാം ക്ലാ​സ് വിദ്യാർത്ഥി മു​ങ്ങി​മ​രി​ച്ചു

Please complete the required fields.




നി​ല​മ്പൂ​ർ : കൂ​ട്ടു​കാ​ര​നൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ ചാ​ലി​യാ​റി​ൽ ര​ണ്ടാം ക്ലാ​സ് വി​ദ‍്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. മ​മ്പാ​ട് ക​റു​ക​മ​ണ്ണ മു​ണ്ടോ​ണ്ടി​ൽ ഷി​ജോ​യു​ടെ മ​ക​ൻ ജോ​ഷ്യാ ഷി​ജോ​യാ​ണ് (എ​ട്ട്) മ​രി​ച്ച​ത്.

തു​വ്വൂ​ർ അ​ക്ക​ര​പ്പു​റം എ​ൽ.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്. തൂ​വ്വൂ​രി​ലെ അ​മ്മ​യു​ടെ വീ​ട്ടി​ൽ​നി​ന്ന് ക​റു​ക​മ​ണ്ണ​യി​ലെ അ​ച്ഛ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​താ​ണ്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. നാ​ട്ടു​കാ​രും എ​ട​വ​ണ്ണ​യി​ലെ ഇ.​ആ​ർ.​എ​ഫും ചേ​ർ​ന്ന് മു​ങ്ങി​യെ​ടു​ത്ത് നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

മൃ​ത​ദേ​ഹം നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മാ​താ​വ്: സു​ചി​ത്ര. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ്‍ലി, ജോ​യ​ൽ.

Related Articles

Leave a Reply

Back to top button