
കുറ്റ്യാടി: ഓട്ടോ ഡ്രൈവറെ മര്‍ദിച്ച കേസില്‍ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു. മൂരിപ്പാലം എടകൂടത്തില്‍ ബഷീറിനെ (47) കഴിഞ്ഞ പെരുന്നാള്‍ ദിവസം രാവിലെ മൂരിപ്പാലത്തിനടുത്ത് ബൈക്കിലെത്തി മര്‍ദിച്ചെന്നാണ് പരാതി.
സാരമായി പരിക്കേറ്റ ബഷീര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവത്തില്‍ പരവന്റവിട ഫവാസിനെതിരെ (22) കുറ്റ്യാടി പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികള്‍ തളീക്കരയിലും കുറ്റ്യാടിയിലും പ്രകടനം നടത്തി. പ്രതി ഒളിവിലാണെന്ന് കുറ്റ്യാടി പൊലീസ് അറിയിച്ചു.





