Kozhikode

ചുരം സംരക്ഷണസമിതിക്ക്‌ ഉപദേശകസമിതി രൂപവത്കരിക്കാൻ തീരുമാനമായി

Please complete the required fields.




താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ വർഷങ്ങളായി സന്നദ്ധപ്രവർത്തനം നടത്തിവരുന്ന അടിവാരം-വയനാട് ചുരം സംരക്ഷണസമിതിക്ക്‌ ഉപദേശകസമിതി രൂപവത്കരിക്കാൻ തീരുമാനമായി.

കളക്ടറുടെയും സംസ്ഥാന പോലീസ് മേധാവിയുടെയും നിർദേശത്തിന്റെയും അടിസ്ഥാനത്തിലാണ് സംഘടനാഭരണഘടന ഭേദഗതിചെയ്ത് ഉപദേശകസമിതികൂടി ഉൾപ്പെടുത്തി സമിതി പുനഃസംഘടിപ്പിക്കുന്നത്.

താമരശ്ശേരി തഹസിൽദാർ, താമരശ്ശേരി ഡിവൈ.എസ്.പി., താമരശ്ശേരി റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ, താമരശ്ശേരി പോലീസ് ഇൻസ്പെക്ടർ, കൊടുവള്ളി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, മുക്കം ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ, പുതുപ്പാടി വില്ലേജ് ഓഫീസർ, പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ ഉൾപ്പെടുത്തിയാണ് ഉപദേശകസമിതിക്ക്‌ രൂപംകൊടുക്കുന്നത്

Related Articles

Leave a Reply

Back to top button