India

പട്‌നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറുമരണം, 30 പേര്‍ക്ക് പരിക്ക്

Please complete the required fields.




പട്‌ന : ബിഹാറിലെ പട്‌നയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. പട്‌ന റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഇതുവരെ 30 പേര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം.

ഹോട്ടലിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഹോട്ടലില്‍ സുരക്ഷാ നിയമങ്ങളൊന്നും പാലിച്ചിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി സ്ഥലത്തെത്തിയ അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.

തീ നിയന്ത്രണ വിധേയമാക്കിയതായി പട്‌ന അഗ്നിരക്ഷാ സേനാ ഡയറക്ടര്‍ ജനറല്‍ ശോഭാ അഹൊകാകര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Back to top button