Wayanad

വൈത്തിരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു രണ്ട് യുവാക്കൾക്ക് പരിക്ക്

Please complete the required fields.




വൈത്തിരി : ദേശീയപാതയിൽ വൈത്തിരിക്കടുത്ത തളിപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു.

അടിവാരം നൂറാംതോട് സ്വദേശി റോബിൻ റോയ് (26), പുല്ലൂരാംപാറ സ്വദേശി ചിറ്റാട്ടു വടക്കേൽ ഹേമന്ത് (34) എന്നിവർക്കാണ് പരിക്കേറ്റത്.

ഹേമന്തിനെ കോഴിക്കോട് മെഡിക്കൽ കോളജിലും റോബിൻ റോയിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തളിപ്പുഴ ബസ് സ്റ്റോപ്പിന് മുൻവശത്ത് വെച്ച് ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.

Related Articles

Leave a Reply

Back to top button