
കാസര്‍ഗോഡ് : ചൗക്കിയില്‍ നവവധു ഉള്‍പ്പെടെ രണ്ട് യുവതികളെ കാണാതായി. ചൗക്കി ബ്ലാര്‍ക്കോട്ടെ 25കാരിയെയും ചൗക്കി അര്‍ജാല്‍ റോഡിലെ 25കാരിയെയുമാണ് കാണാതായത്.
ബ്ലാര്‍ക്കോട്ടെ യുവതി എട്ടുമാസം മുമ്പാണ് വിവാഹിതയായത്. കഴിഞ്ഞ ദിവസം മുതലാണ് യുവതിയെ കാണാതായത്. സഹോദരന് കെ. അര്‍ഷാദിന്റെ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്തു.
അര്‍ജാല്‍ റോഡിലെ ബന്ധുവീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് തിരിച്ചുവന്നില്ല. ബന്ധുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.





