Alappuzha

ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടുവയസുകാരൻ മരിച്ചു

Please complete the required fields.




ആലപ്പുഴ: ബക്കറ്റിലെ വെള്ളത്തിൽ വീണു രണ്ടു വയസുകാരൻ മരിച്ചു. അമ്പലപ്പുഴയിലാണ് സംഭവം.

കോമന പുതുവൽ വിനയന്‍റെ മകൻ വിഘ്നേശ്വരൻ ആണ് മരിച്ചത്.

കുട്ടിയെ കാണാത്തതിനെ തുടർന്ന് മുത്തശിയും സഹോദരിയും നടത്തിയ തിരച്ചിലിലാണ് വീടിന് പുറകിൽ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മത്സ്യത്തൊഴിലാളിയായ പിതാവ് ജോലിക്ക് പോയിരുന്ന സമയത്താണ് സംഭവമുണ്ടായത്. ഇന്ന് രാവില 10:00-മണിക്കാണ് സംഭവം.

കുട്ടിയുടെ അമ്മ അയേന നേരത്തെ മരിച്ചിരുന്നു.

Related Articles

Leave a Reply

Back to top button