
കോഴിക്കോട്: കൊയിലാണ്ടി മുന്‍ തഹസില്‍ദാറും കോഴിക്കോട് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടറുമായിരുന്ന കൊയിലാണ്ടി നടേരി ഒറ്റക്കണ്ടം എ.ജി പാലസ് നെല്ല്യാടി വീട്ടില്‍ എൻ.റംല (58) കുഴഞ്ഞുവീണു മരിച്ചു.
സിവിൽ സ്റ്റേഷനിൽ നിന്ന് തിരിച്ചു വരുന്ന വഴി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലാണ് കുഴഞ്ഞ് വീണത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോഴിക്കോട് ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടറായിരിക്കെയാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. അതിന് മുമ്പ് ഏറെക്കാലം കൊയിലാണ്ടി തഹസില്‍ദാറായി സേവനം അനുഷ്ടിച്ചിരുന്നു.
ഭര്‍ത്താവ്: അബ്ബാസ് (കൊയിലാണ്ടി പന്തലായനി ജി.എം.എൽ.പി റിട്ട. പ്രധാന അധ്യാപകൻ). മക്കൾ: ഡോ. ഷേഖ, നവീത് ഷെഹിൻ (എഞ്ചിനിയർ). മരുമകൻ: ഇസ്ഹാക് ( എഞ്ചിനിയർ).





