Kozhikode

കോഴിക്കോട് ബസിനടിയിൽ കുടുങ്ങിയ കാൽനടയാത്രക്കാരി മരിച്ചു

Please complete the required fields.




കോഴിക്കോട്: മെഡിക്കൽ കോളജ് ജംങ്ഷനിൽ റോഡ് മുറിച്ചു കടക്കവേ ബസിനടിയിൽ കുടുങ്ങിയ ബാലുശ്ശേരി സ്വദേശി ഷൈനി മരിച്ചു. മുക്കം – കോഴിക്കോട് റൂട്ടിൽ ഓടുന്ന ഫാന്റസി എന്ന ബസ് ആണ് അപകടമുണ്ടാക്കിയത്.

റോഡ് മുറിച്ചുകടക്കുമ്പോൾ ബസ് ഇവരെ ഇടിക്കുകയായിരുന്നു. അപകടം ഉണ്ടായ ഉടൻ ഡ്രൈവർ ബസിൽ നിന്ന് ഇറങ്ങിയോടി. വാഹനത്തിനടിയിൽ അകപ്പെട്ട ഷൈനിയെ പിന്നീട് മറ്റൊരു ഡ്രൈവർ എത്തി ബസ് പിന്നോട്ടെടുത്താണ് ആശുപത്രിയി​ലേക്ക് മാറ്റിയത്. തലക്ക് ഗുരുതര പരിക്കേറ്റിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സക്കിടെയാണ് മരണം നടന്നത്.

Related Articles

Leave a Reply

Back to top button