Pathanamthitta

സിനിമയിൽ അഭിനയിക്കാൻ യാത്ര പോകുന്നുവെന്ന് അമ്മയ്ക്ക് കത്ത്; കാണാതായ 14-കാരനെ ട്രെയിനിൽ കണ്ടെത്തി

Please complete the required fields.




മല്ലപ്പള്ളി : മല്ലപ്പള്ളി ആനിക്കാടുനിന്ന്‌ കാണാതായ 14-കാരനെ കണ്ടെത്തി. ചെന്നൈ-ഗുരുവായൂർ എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന കുട്ടിയെ ഒരു യാത്രക്കാരൻ തിരിച്ചറിയുകയായിരുന്നു.

തുടർന്ന് കൊല്ലത്ത് ഇറക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ മല്ലപ്പള്ളി-കോട്ടയം റോഡിലെ ഒരു ട്യൂഷൻ കേന്ദ്രത്തിൽ പോയതായിരുന്നു വിദ്യാർഥി. യാത്ര ചെയ്തിരുന്ന സൈക്കിൾ മല്ലപ്പള്ളി ബസ്‍സ്റ്റാൻഡിന് സമീപം കണ്ടെത്തി. കീഴ്‌വായ്പൂര് പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ സിനിമയിൽ അഭിനയിക്കാൻ യാത്ര പോകുകയാണെന്നുപറഞ്ഞ് അമ്മയ്ക്ക് എഴുതിയ കത്ത് കണ്ടെടുത്തിരുന്നു.മല്ലപ്പള്ളിയിൽനിന്ന് ബസിൽ കയറി ചങ്ങനാശ്ശേരിയിൽ ഇറങ്ങിയതായി കണ്ടക്ടർ മൊഴിനൽകിയിരുന്നു. എസ്.ഐ. സതിശേഖറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് അന്വേഷണം നടത്തിയത്.

Related Articles

Back to top button