
അടൂർ : വേനല്‍ മഴക്കൊപ്പം ആഞ്ഞടിച്ച ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് അടൂരില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. ഇന്ന് വൈകീട്ട് നാല് മണിയോടെ അടൂര്‍- മണ്ണടി റോഡില്‍ ചൂരക്കോട് കളത്തട്ട് ജങ്ഷന് സമീപമായിരുന്നു അപകടം.
മണക്കാല തൂവയൂര്‍ വടക്ക് ആശലയത്തില്‍ മനു മോഹന്‍ (34) ആണ് മരിച്ചത്.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മനുവിന് മുകളിലേക്ക് മരം വീണതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ മനു തത്ക്ഷണം മരിക്കുകയായിരുന്നു.
സെയില്‍സ് എക്സിക്യുട്ടീവായിരുന്നു മനു മോഹന്‍.
മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: പ്രിയങ്ക.
മക്കള്‍: കീര്‍ത്തി, അര്‍ജുന്‍.





