
കണ്ണൂർ: കേളകം ഇരട്ടത്തോട് ബാവലിപ്പുഴക്കയത്തിൽ അച്ഛനും മകനും മുങ്ങി മരിച്ചു. ഒറ്റപ്ലാവ് സ്വദേശി നെടുമറ്റത്തിൽ ലിജോ ജോസ് (34), ഇളയ മകൻ നെബിൻ ജോസ് (6) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.





