
മലപ്പുറം : കരിപ്പൂരിൽ നാല് പേരിൽ നിന്നായി രണ്ട് കോടിയോളം രൂപ വില മതിക്കുന്ന മൂന്നര കിലോഗ്രാമോളം സ്വർണം കസ്റ്റംസ് പിടികൂടി. ശരീരത്തിനുള്ളിലും ഹാൻഡ് ബാഗേജിനുള്ളിലും സോക്സിനുള്ളിമായിട്ടാണ് ഇവർ സ്വർണം ഒളിപ്പിച്ച് കടത്തിയത്.
മലപ്പുറം സ്വദേശിയായ റഹ്മാൻ, കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ വിജിത്, മലപ്പുറം ഒഴുകൂർ സ്വദേശിയായ ഷഫീഖ്, മലപ്പുറം കരുളായി സ്വദേശിയായ മുഹമ്മദ് ഉവൈസിൽ എന്നിവരാണ് വിവിധ രീതികളിൽ സ്വർണ്ണം കടത്തിയത്.





