Kozhikode

പെരുവയല്‍ ഖാദി കേന്ദ്രം കെട്ടിട ശിലാസ്ഥാപനം പി ജയരാജന്‍ നിര്‍വ്വഹിച്ചു

Please complete the required fields.




കുന്ദമംഗലം: പെരുവയല്‍ ഖാദി ഗ്രാമ വ്യവസായ കേന്ദ്രത്തിന് വേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ നിര്‍വ്വഹിച്ചു.

എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച 63 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ മുണ്ടക്കലില്‍ ഖാദി ബോര്‍ഡ് ഉടമസ്ഥതയിലുള്ള 90 സെന്റ് സ്ഥലത്താണ് ഖാദി കേന്ദ്രം പ്രവര്‍ത്തിച്ചു വരുന്നത്. ഇവിടെ നിലവില്‍ 24 സ്ഥിരം ജീവനക്കാര്‍ ജോലി ചെയ്തു വരുന്നുണ്ട്.

പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.പി മാധവന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ.പി റീന, എം.എം പ്രസാദ് സംസാരിച്ചു. പ്രോജക്ട് ഓഫീസര്‍ കെ ഷിബി സ്വാഗതവും സ്വാഗത സംഘം ചെയര്‍മാന്‍ വി.കെ ജിതേഷ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button