
തൃശൂര്‍ : മുപ്ലിയത്ത് അതിഥി തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിനിടെ ആറു വയസ്സുകാരൻ വെട്ടേറ്റ് മരിച്ചു. അസം സ്വദേശിയായ അതിഥി തൊഴിലാളിയുടെ മകനായ നാജിറുൽ ഇസ്‍ലാം ആണ് മരിച്ചത്.
വെട്ടേറ്റ മാതാവ് നജ്മ കാത്തൂനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അമ്മാവൻ ജമാലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയാളെ മറ്റുള്ളവര്‍ കെട്ടിയിട്ട് വരന്തരപ്പിള്ളി പൊലീസിന് കൈമാറുകയായിരുന്നു. സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.





