Kozhikode

പശുക്കടവിൽ കോഴികളെ കൊന്നൊടുക്കി അജ്ഞാത ജീവി

Please complete the required fields.




പശുക്കടവ്: പശുക്കടവിൽ 30 ദിവസം പ്രായമായ 1050 കോഴികളെ അജ്ഞാതജീവികൾ കൊന്നൊടുക്കി. ചൊവ്വാഴ്ച പുലർച്ചെ വരിക്കമൂട്ടിൽ മാത്യുവിന്റെ ഫാമിലാണ് സംഭവം. ഫാമിന്റെ ഇരുമ്പുവലകൾ ഇളക്കിമാറ്റിയാണ് അജ്ഞാതജീവികൾ അകത്തു പ്രവേശിച്ച് കോഴികളെ കൊന്നൊടുക്കിയത്. 500ഓളം കോഴികളെ കടിച്ചുകീറിയ നിലയിലായിരുന്നു.

കുറ്റ്യാടി ഫോറസ്റ്റ്, മരുതോങ്കര പഞ്ചായത്ത്, മൃഗസംരക്ഷണ വകുപ്പ് അധികൃതർ തുടങ്ങിയവർ ഫാം സന്ദർശിച്ചു. കാട്ടുപൂച്ചയോ ചെന്നായയോ ആകാനാണ് സാധ്യതയെന്നാണ് നിഗമനം. ഒന്നരക്കിലോ തൂക്കമുള്ള 3500 കോഴികളായിരുന്നു ഫാമിൽ ഉണ്ടായിരുന്നത്. വിളകൾ വന്യമൃഗങ്ങൾ നശിപ്പിച്ചതോടെയാണ് മാത്യു ബ്രോയിലർ ഇറച്ചിക്കോഴി ഫാം ആരംഭിച്ചത്.

Related Articles

Leave a Reply

Back to top button