Alappuzha

ആലപ്പുഴ ചെങ്ങന്നൂരിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരം വീണ് രണ്ട് വിദ്യാർഥികൾക്കും അധ്യാപികയ്ക്കും പരിക്ക്

Please complete the required fields.




ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരം വീണ് രണ്ട് വിദ്യാർഥികൾക്കും അധ്യാപികയ്ക്കും പരിക്ക്. കിഴക്കേനട സർക്കാർ യു.പി സ്‌കൂളിലാണ് അപകടം.

കുട്ടികളെ വിളിക്കാനെത്തിയ രണ്ട് രക്ഷിതാക്കൾക്കും നിസാര പരിക്കേറ്റു. ഓടിട്ട സ്‌കൂൾ കെട്ടിടത്തിന് മുകളിലേക്ക് വൻമരം വീഴുകയായിരുന്നു.

നേരത്തെ പരാതി നൽകിയിരുന്നെങ്കിലും മരം മുറിക്കാൻ അധികൃതർ തയ്യാറാകാത്തതാണ് അപകടത്തിന് വഴിവച്ചതെന്ന് രക്ഷിതാക്കൾ ആരോപിച്ചു.

Related Articles

Leave a Reply

Back to top button