Malappuram

പള്ളിക്കരയിൽ നിർത്തിയിട്ട രണ്ട് ബൈക്കുകൾ കത്തിച്ചു; പ്രതികൾ പിടിയിൽ

Please complete the required fields.




ചങ്ങരംകുളം : പള്ളിക്കരയിൽ കോൾപാടത്ത് നിർത്തിയിട്ട രണ്ട് ബൈക്കുകൾ കത്തിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. ബൈക്ക് കത്തിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

പള്ളിക്കര സ്വദേശി അൻസാർ ആണ് പിടിയിലായത്‌. ഇയാൾ മുമ്പ് ചങ്ങരംകുളം സ്റ്റേഷനിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ച കേസിലും പ്രതിയാണ്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.

പള്ളിക്കരയിലെ കോൾ പാടത്ത് പുലർച്ചെ മത്സ്യം പിടിക്കാനെത്തിയ ഒതളൂർ സ്വദേശികളായ ശ്യാം രാജൻ, ബഷീർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ബൈക്കുകളാണ് ബണ്ട് റോഡിൽ വെച്ച് കത്തിച്ചത്.

രണ്ട് ബൈക്കുകളും പൂർണമായും കത്തി നശിച്ചിട്ടുണ്ട്. മത്സ്യം പിടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

Related Articles

Leave a Reply

Back to top button