SportsWorld

‘അടി തിരിച്ചടി അടിയോടടി’; ടി20യിൽ ചരിത്ര വിജയം നേടി ദക്ഷിണാഫ്രിക്ക

Please complete the required fields.




നാല്പത് ഓവറുകളിലായി 500ൽ അധികം റൺസ് പിറന്ന വെടിക്കെട്ട് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 6 വിക്കറ്റ് ജയം. ടി20 ക്രിക്കറ്റിലെ എക്കാലത്തെയും വലിയ റൺ ചേസിനാണ് ഇന്ന് ലോകം സാക്ഷ്യം വഹിച്ചത്. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 259 റൺസ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക 7 പന്തുകൾ ശേഷിക്കെ മറികടന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 258 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്ക 18.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 259 റൺസെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി ഓപ്പണർ ക്വിന്റൺ ഡിക്കോക്ക് 44 പന്തിൽ സെഞ്ച്വറി നേടി. 44 പന്തിൽ 9 ഫോറും 8 സിക്‌സും സഹിതം 100 റൺസെടുത്താണ് ഡിക്കോക്ക് പുറത്തായത്. റീസ ഹെൻഡ്രിക്സ് 28 പന്തിൽ നിന്നും 68 റൺസിന്റെ തകർപ്പൻ ഇന്നിംഗ്സ് കളിച്ചു. 21 പന്തിൽ 38 റൺസുമായി ക്യാപ്റ്റൻ എയ്ഡൻ മർക്രം പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് തുടക്കം മോശമായിരുന്നുവെങ്കിലും ജോൺസൺ ചാൾസും കൈൽ മേയേഴ്സും ഗിയർ മാറ്റിയത് പടുകൂറ്റൻ ടോട്ടലിലേക്കാണ്. വെറും 39 പന്തിൽ സെഞ്ച്വറി നേടി ചാൾസ് തകർപ്പൻ പ്രകടനം നടത്തിയപ്പോൾ മേയേഴ്‌സ് 27 പന്തിൽ 51 റൺസ് നേടി. ഷെപ്പേർഡ് 18 പന്തിൽ 41 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ റോവ്മാൻ പോവൽ 19 പന്തിൽ 28 റൺസുമായി മികച്ച പ്രകടനം കാഴ്ചവെച്ചു.

Related Articles

Leave a Reply

Back to top button