Thrissur

ഇരിങ്ങാലക്കുടയിൽ വൻ കഞ്ചാവ് വേട്ട, കണ്ടെത്തിയത് 70 കിലോയോളം കഞ്ചാവ്

Please complete the required fields.




തൃശൂർ : ഇരിങ്ങാലക്കുടയിൽ 70 കിലോയോളം കഞ്ചാവ് കണ്ടെത്തി. ഇരിങ്ങാലക്കുട കാട്ടൂർ റോഡിൽ ചുങ്കത്ത് ഒഴിഞ്ഞ പറമ്പിൽ നിന്നാണ് പാക്കറ്റുകളായി സൂക്ഷിച്ച നിലയിൽ 70 കിലോയോളം കഞ്ചാവ് കണ്ടെത്തിയത്. കാട്ടൂർ സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.

40 പാക്കറ്റുകളിൽ പൊതിഞ്ഞ് പ്ലാസ്റ്റിക്ക് ഷിറ്റ് കൊണ്ട് മറച്ച നിലയിലായിരുന്നു കഞ്ചാവ്. പഴക്കം ചെന്ന പാക്കറ്റുകൾ പലതും ദ്രവിച്ച് പൊട്ടിയിരുന്നു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു

Related Articles

Leave a Reply

Back to top button