Ernakulam

സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ

Please complete the required fields.




കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ. ഗ്രാമിന് ഇന്ന് 150 രൂപ വർധിച്ച് സ്വർണവില എക്കാലത്തേയും റെക്കോർഡായ 5530 രൂപയിലെത്തി. ഇതോടെ പവന് 1200 രൂപ വർധിച്ച് വില 44,240 രൂപയിലെത്തി.

ഇന്നലെയായിരുന്നു കേരളത്തിൽ സ്വർണവില റെക്കോർഡ് ഭേദിച്ചത്. ഇന്നലെ ഗ്രാമിന് 200 രൂപ വർധിച്ച്, 5380 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. പവന് 43,040 രൂപയുമായിരുന്നു ഇന്നലത്തെ വില.

യു.എസിലെ സിലിക്കൺവാലി, സിഗ്‌നേച്ചർ, സിൽവർ ഗേറ്റ് ബാങ്കുകളുടെ തകർച്ചയും, സ്വിസ് ബാങ്ക് തകർച്ചയിലേക്കെന്ന വാർത്തകളും സ്വർണ വില ഉയരാൻ കാരണമായി. അമേരിക്കയും, ചില യൂറോപ്യൻ രാജ്യങ്ങളും മുമ്പെങ്ങുമില്ലാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന വാർത്തകൾ സ്വർണ വില വീണ്ടും ഉയരുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

Related Articles

Leave a Reply

Back to top button