
കോഴിക്കോട് : റിട്ടയേർഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (ആർ.എ.ടി.എഫ്.) സംസ്ഥാനസമ്മേളനം കോഴിക്കോട്ട് തുടങ്ങി. ആർ.എ.ടി.എഫ്. സംസ്ഥാന പ്രസിഡൻറ്് എം. സലാഹുദ്ദീൻ മദനി പതാക ഉയർത്തി. തുടർന്നുനടന്ന പ്രതിനിധിസമ്മേളനം അബ്ദുള്ള കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു.
എം. ഹംസ പുല്ലങ്കോട് അധ്യക്ഷനായി. കെ. അബ്ദുസ്സലാം സുല്ലമി വിഷയാവതരണം നടത്തി. ടേബിൾടോക് എ. സജീവൻ ഉദ്ഘാടനം ചെയ്തു. എ. മുഹമ്മദ് മോഡറേറ്ററായി. നവാസ് പൂനൂർ, റഷീദ് പരപ്പനങ്ങാടി, അലി എം. മൂർക്കനാട്. എ.എം. സീതിക്കുട്ടി, വൈ.പി. അബൂബക്കർ, പി.വി. അബ്ദുസലാം, പി. അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു.
തിങ്കളാഴ്ചരാവിലെ 10-ന് ടൗൺ ഹാളിൽ നടക്കുന്ന സമ്മേളനം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡൻറ്് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. മേയർ ഡോ. ബീനാ ഫിലിപ്പ് മുഖ്യാതിഥിയാകും. തുടർന്ന് നടക്കുന്ന സെമിനാർ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ഹിമായത്ത് കോൺഫറൻസ് ഡോ. എം.കെ. മുനീർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സി.പി. ചെറിയമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും 3.30-ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും.





