Wayanad

വി​വാ​ഹം ക​ഴി​ച്ച് ഭാ​ര്യ​മാ​രു​ടെ ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി മു​ങ്ങു​ന്ന​യാൾ പി​ടി​യിൽ

Please complete the required fields.




വൈ​ത്തി​രി : നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ​നി​ന്ന് വി​വാ​ഹം ക​ഴി​ച്ച് ഭാ​ര്യ​മാ​രു​ടെ ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി മു​ങ്ങു​ന്ന​യാ​ളെ വൈ​ത്തി​രി പൊ​ലീ​സ് പി​ടി​കൂ​ടി. ഗു​രു​വാ​യൂ​ർ രാ​യ​ന്മാ​രാ​ക്കാ​ർ വീ​ട്ടി​ൽ റ​ഷീ​ദി​നെ​യാ​ണ് (41) എ.​എ​സ്.​ഐ മു​ജീ​ബു​റ​ഹ്മാ​ൻ, സീ​നി​യ​ർ സി.​പി.​ഒ ശാ​ലു ഫ്രാ​ൻ​സി​സ്, ഡ്രൈ​വ​ർ വി​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

പി​ലാ​ക്കാ​വി​ൽ പു​തി​യ​താ​യി വി​വാ​ഹം ക​ഴി​ച്ച വീ​ട്ടി​ൽ​വെ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്.നി​ർ​ധ​ന​രാ​യ സ്ത്രീ​ക​ളെ വി​വാ​ഹം ക​ഴി​ച്ച് സ്വ​ർ​ണ​വും പ​ണ​വു​മാ​യി മു​ങ്ങു​ന്ന പ​തി​വാ​ണ് ഇ​യാ​ൾ​ക്കെ​ന്നും പ​ത്തോ​ളം വി​വാ​ഹം ക​ഴി​ച്ച​താ​യാ​ണ് പൊ​ലീ​സ് അ​റി​യി​ച്ചു.

മോ​ഷ​ണ​ക്കേ​സി​ലും പ്ര​തി​യാ​ണ്. വൈ​ത്തി​രി​യി​ൽ​നി​ന്ന് ​വി​വാ​ഹം ക​ഴി​ച്ച് മു​ങ്ങി​യ കേ​സി​ലാ​ണ് ഇ​യാ​ളെ ഞാ​യ​റാ​ഴ്ച അ​റ​സ്റ്റ് ചെ​യ്‌​ത​ത്‌. കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പൊ​ലീ​സ്.

Related Articles

Leave a Reply

Back to top button