
കൊല്ലം: കൊല്ലം ചിതറയിൽ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ആബുലൻസ് പിക്കപ്പിലിടിച്ച് ഇന്ന് രാവിലെ അപകടം ഉണ്ടായി. ചിതറ പാങ്ങോട് റോഡിൽ കല്ലുവെട്ടാൻ കുഴിക്ക് സമീപമാണ് അപകടം സംഭവിച്ചത്. ആബുലൻസ് ഡ്രൈവർ കടയ്ക്കൽ മുക്കുന്നം സ്വദേശി മുനീറിന് ഗുരുതര പരുക്കേറ്റു. രോഗിയെ കയറ്റാൻ പോയ ആബുലൻസ് ആയിരുന്നു. അപകടം ഉണ്ടാകുമ്പോൾ മറ്റ് ആരും ആബുലൻസിൽ ഉണ്ടായിരുന്നില്ല.
ഗുരുതര പരിക്കേറ്റ ആംബുലൻസ് ഡ്രൈവറെ ആദ്യം കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മുനീർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.





