Kozhikode

ബോംബേറ് കേസില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി അറസ്റ്റില്‍

Please complete the required fields.




നാദാപുരം: ബോംബേറ് കേസില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി അറസ്റ്റില്‍. വിഷ്ണുമംഗലം സ്വദേശി കുറ്റിയില്‍ ജസീറിനെയാണ് (33) നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. 2010 ലാണ് കേസിനാസ്പദ സംഭവം.

മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ നാല് മണിയോടെ വിഷ്ണുമംഗലത്തെ തെക്കെ മീത്തലക്കണ്ടിയില്‍ നാണുവിന്റെ വീടിന് ബോംബെറിഞ്ഞ് നാശനഷ്ടം വരുത്തിയെന്ന കേസില്‍ പ്രതിയായിരുന്നു. ജാമ്യത്തിലിറങ്ങിയ ജസീര്‍ കോടതിയില്‍ ഹാജരാവാതെ മുങ്ങി. തുടര്‍ന്ന് കോടതി വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Related Articles

Leave a Reply

Back to top button