Kozhikode

വടകര കോട്ടക്കല്‍ ജലാല്‍ ജുമാമസ്ജിദ് കമ്മറ്റി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

Please complete the required fields.




വടകര: കോട്ടക്കല്‍ ജലാല്‍ ജുമാമസ്ജിദ് കമ്മറ്റിയും ഹോപ്പ് ബ്ലഡ് ഡോണേഴ്‌സ് ഗ്രൂപ്പും മേത്ര ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ ഹയര്‍സെക്കന്റ്റി സ്‌കൂളില്‍ വെച്ചു നടന്ന രക്ത ദാന ക്യാമ്പ് പയ്യോളി മുനിസിപ്പല്‍ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് സ്വന്തം രക്തം നല്‍കി ഉദ്ഘാടനം ചെയ്തു. ജലാല്‍ ജുമാമസ്ജിദ് ജനറല്‍ സെക്രട്ടറി സിറാജ് സ്വാഗതവും ജലാല്‍ ജുമമസ്ജിദ് പ്രസിഡന്റ് എം എ അബ്ദുള്ള അദ്ധ്യക്ഷതയും വഹിച്ചു. ട്രഷറര്‍ കുഞ്ഞാമു നന്ദി പറഞ്ഞു.

ആരോഗ്യ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ വി.കെ അബദ്ധുറഹിമാന്‍, മഹല്‍ സെക്രട്ടറി അഷ്റഫ്, ബാബു മുല്ലകുളത്തില്‍, സുജല ഹോപ്പ് ബ്ലഡ് ഡൊണേഷന്‍ സെക്രട്ടറി ജംഷാദ്, ഡോക്ടര്‍ അന്നുതോമസ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button