Kozhikode

ഓടുന്ന ട്രെയിനില്‍ നിന്ന് സഹയാത്രികന്‍ തള്ളിവിട്ട് കൊലപ്പെടുത്തിയത് ഇതരസംസ്ഥാന തൊഴിലാളിയെ എന്ന് സ്ഥിരീകരിച്ച് റെയില്‍വേ പോലീസ്

Please complete the required fields.




കോഴിക്കോട്: ആനക്കുളത്ത് ഓടുന്ന ട്രെയിനില്‍ നിന്ന് സഹയാത്രികന്‍ തള്ളിവിട്ട് കൊലപ്പെടുത്തിയത് ഇതരസംസ്ഥാന തൊഴിലാളിയെ എന്ന് സ്ഥിരീകരിച്ച് റെയില്‍വേ പോലീസ്. മാഹിയില്‍ നിന്നാണ് യുവാവ് ട്രെയിനില്‍ കയറിയത്. ഹോട്ടല്‍ തൊഴിലാളിയായ 25 വയസ് തോന്നിക്കുന്ന യുവാവാണ് മരണപ്പെട്ടതെന്ന നിഗമനത്തിലാണ് പോലീസ്. ഇവളെ കുറിച്ച് അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന് കോഴിക്കോട് റെയില്‍വേ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

മംഗളൂരു തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു. സംഭവം. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഇവാളെ സഹയാത്രികന്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ടതാണെന്നാണ് റെയില്‍വേ പൊലീസിന്റെ കണ്ടെത്തല്‍. യുവാവിന്റെ മൃതദേഹ കണ്ടെത്തിയ ആനക്കുളം റെയില്‍വേ ഗേറ്റിന്റെ പരിസരത്ത് റെയില്‍വേ പോലീസ് തെളിവെടുപ്പ് നടത്തി. സംഭവം സ്ഥലത്തുനിന്ന് രക്തത്തിന്റെയും മുടിയുടെയും സാമ്പിളും ശേഖരിച്ചു.

Related Articles

Leave a Reply

Back to top button