Thiruvananthapuram

ഐ.എ.എസ് തലത്തിൽ അഴിച്ചുപണി; 4 ജില്ലാ കളക്ടർമാർക്ക് സ്ഥലംമാറ്റം

Please complete the required fields.




തിരുവനന്തപുരം : ഐ.എ.എസ് തലത്തിൽ അഴിച്ചുപണി. 4 ജില്ലാ കളക്ടർമാർക്ക് സ്ഥലംമാറ്റം. നിലവിൽ എറണാകുളം കളക്ടറായ രേണു രാജ് വയനാടിന്റെ പുതിയ കലക്ടറാകും. ബ്രഹ്മപുരം തീപിടിത്ത വിവാദത്തിന് പിന്നാലെയാണ് എറണാകുളം കളക്ടറെ മാറ്റിയത്.

എറണാകുളം, വയനാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ കളക്ടർമാരെയാണ് മാറ്റിയത്. നിലവിലുള്ള വയനാട് കലക്ടർ എ ഗീതയെ കോഴിക്കോട് കലക്ടറായി നിയമിച്ചു. തൃശൂർ കളക്ടറായ ഹരിത വി കുമാറിനെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റി.

ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ ഉമേഷ് എൻഎസ്കെയാണ് പുതിയ എറണാകുളം കളക്ടർ. ആലപ്പുഴ കളക്ടർ വൈആർ കൃഷ്ണ തേജയെ തൃശൂർ കളക്ടറായി മാറ്റി നിയമിച്ചു. ധനകാര്യവകുപ്പ് സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായ മൊഹമ്മദ് വൈ സഫിറുള്ളയെ ഈ ഹെൽത്ത് പ്രോജക്ട് ഡയറകർക്കുള്ള അധിക ചുമതല നൽകി.

ഐടി മിഷൻ ഡയറക്ടർ സ്നേഹിൽ കുമാറിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി നിയമിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഡയറക്ടറായ അനു കുമാരി ഐഎഎസിനെ കേരള ഐടി മിഷൻ ഡയറക്ടറായി നിയമിച്ചു. തിരുവനന്തപുരം സബ് കളക്ടർ അശ്വതി ശ്രീനിവാസിന് തിരുവനന്തപുരം ജില്ലാ വികസന കമ്മീഷണറുടെ അധിക ചുമതല നൽകി.

Related Articles

Leave a Reply

Back to top button