
ആലപ്പുഴ: പോക്സോ കേസില്‍ സി.പി.ഐ നേതാവ് അറസ്റ്റില്‍. സി.പി.ഐ ചേര്‍ത്തല സൗത്ത് മണ്ഡലം കമ്മറ്റിയംഗവും, കുറുപ്പം കുളങ്ങര മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ പട്ടികജാതി സഹകരണ സംഘത്തിന്റെ പ്രസിഡന്റ് കൂടിയാണ് വി.വി.ഗ്രാം കോളനിയില്‍ സതീശനാണ് പിടിയിലായത്.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പതിനാലു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അര്‍ത്തുങ്കല്‍ പോലീസ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ ചേര്‍ത്തല കോടതി റിമാന്റ് ചെയ്തു.





